Saturday, September 17, 2016

മാധവീലത


ആറങ്ങോട് ചോതിക്കൊരു
ലതയുണ്ടു പോൽ മനതാരിൽ
സ്വപ്നം വിളക്കുന്ന
ആകാശത്തേയ്ക്ക് പിണിഞ്ഞിറങ്ങുന്ന
ലതയുണ്ട് പോലെ അമ്പോറ്റിമുറ്റത്ത്
നേരിതൻ കാണ്ഡങ്ങൾ
പാരിൽ മണ്ണിൽ കിനിഞ്ഞിറങ്ങും
വൃഷ്ണങ്ങൾ ദ്രംഷ്ട്രകൾ...

കേട്ടുവോ നാടിന് മടിയിലൊരല്
കിളുത്ത കഥ
പാടിപതിഞ്ഞുവോ പലവട്ടം
നേരിതൻ കള്ളവും മായവും
സമാസമം ചലിച്ചു നിർമാല്യം
                           കണക്കെ ...

ചരിതമാടീടാം ചരിത്രമിനിയെന്നും
ചിതലരിക്കാത്ത ചമയങ്ങളാകാമെങ്കിൽ
സമർപ്പണമാകാം കുറിയേടത്
താത്രിതൻ ജീവിതമിതെന്നും
പിന്നമുറ കഥകളാൽ
                    നിബിഡമാണിതെന്നും.

*  *  * *
പണ്ടിതുപോലൊരീ രാത്രിയിൽ
കവച കുണ്ഡലങ്ങളഴിച്ചു
വെച് കീചക വധം ആടിത്തിമർക്കേ-
-കീചക വീരസ ശൃംഗാര കേളികൾ
മാനമിത് നേടും പൗരുഷ്യ ഭാവങ്ങൾ
                                 ചേഷ്ടകൾ
തന്നിടുമൊരു പ്രണയം അത് നിൻ
പ്രഹേളികയാണിന്നും.

രാത്രയിൽ അചഞ്ചലമാം
നിഷാഞ്ചാരരുടെ കു‌ടെ നീ
കിരാത വധം ആടിത്തിമിർക്കുന്നു
തരിക നിൻ ആണത്തവും ശൂരത്തവും
ചയമേറിയ പവിഴാധരങ്ങളും
എടുത്തു കൊൾക എന്നെ കുടിച്ചു കൊൾക
രാത്രികൾ പൂത്ത നിൻ യാമങ്ങൾ
നിത്യതയിലാടിത്തിമർക്കേ
നീ കൊണ്ട വിചാരങ്ങൾ പൂർണ
ഋതു ഭേദങ്ങൾ,പൂർണ്ണ സ്വർഗങ്ങൾ
നഷ്ടമാകുന്നുവോ നീ
സ്മാർത്ത വിചാരിണിയാകുന്നുവോ...

ചിറകറ്റു ചികുരഭാരമിളകി
രാത്രി സഞ്ചാര കഥകൾ
നാട്ടിൽപ്പരകവെ,
നീ 'സാധന'മാകുന്നു
സൃഷ്ടിയുടെ സന്തതി 

* * * *  * *
അഞ്ചാം പുരയിലേക്കു മടങ്ങുന്നു ഞാൻ
പടിയടക്കുന്നു ബലിനേരുന്നു
തോഴി പോയി ഞാനും
നമുക്കിടയിൽ നീയും ഞാനും
പ്രിയ സ്മാർത്ത, നിൻ ചോദ്യ-
-ങ്ങളെൻ യൗവനങ്ങളായിരുന്നു
എന്നുടെ യാത്രകൾ
എന്നിന്റെ പ്രണയം,

     നിനക്കറിയാം

ഞാൻ വെറുമൊരു വേശ്യ നിത്യതയിൽ
കാമം വിൽക്കുന്നവർ പൂർണ്ണ യാമം
ഗണിക്കുന്നവൾ
കണ്ണീരിനെ കുളിപ്പിച്ചു രാത്രിയെ ഉറക്കി
കാലത്തെ കറക്കേണ്ടവൾ
ആകാശനഷ്ടങ്ങളിൽ ഞാനുമൊരീ-
-കൊള്ളിമീൻ,നിമിഷാർധം കണക്കെ
പൊട്ടിവീണവൾ അഴിഞ്ഞുടഞ്ഞവൾ
നിശയുടെ മഴക്കാലത്തെ അഴിച്ചെടുത്തവൾ

അലറുമീ കാറ്റിന്റെ കടലലകളാണു ഞാൻ
വിറക്കുമീ കാവിലെ പുല്കൊടിനാളവും
നിലയ്ക്കാതെ പെയ്യുന്ന നിലവിളക്കാണ് ഞാൻ
അലയ്ക്കുമീ നെഞ്ചിന്റെ കാവലാളും.


എൻ പ്രണയം കൊടുത്തു ഞാൻ
വാങ്ങിയ  നഷ്ടങ്ങളെല്ലാം
തരികയില്ലെന് ചിരികൾ
കൗമാര ചാപല്യങ്ങൾ
നിർമല കന്യകാത്വം,നിശ്ചിത യൗവനം
നിര്മലമെൻ കുടുംബവും

     ഓർക്കുക
കാലമിനിയും താത്രിയാകും,നിൻ
മേൽക്കച്ച അഴിയുന്നിടത്തേൻ
മാത്രകൾ യാത്ര വരും
ആറങ്ങോടിനിയും സന്ധ്യകൾ വരും
ലതയായൊതൊന്നിൽ ഞാനും
                       തളിരിടും...
.....................................................................................................

കുറിയേടത് താത്രിയെ പോലെ ഇത്ര അധികം പുനർ ചിന്തക്ക് വിധേയമായ  ഒരു സ്ത്രീ ഉണ്ടെന്നു തോന്നുന്നില്ല .കാലം തഴയപ്പെട്ട പ്രണയിനി ആയും വേശ്യ ആയും അധികാര മേലാളിത്തത്തിനു നേരെ വിരലുയർത്തിയവളായും അവൾ മാറി.കാലം മാറിയിട്ടും ഇപ്പോഴും  എല്ലാവരും അവളെ പഠിക്കുന്നു എഴുതുന്നു...ഇത് എന്റെ സമർപ്പണമാണ്. താത്രിക്കു വേണ്ടി മാത്രമല്ല പാതയിൽ വീണു പോയ എല്ലാ വഴിവിളക്കുകൾക്കും സമർപ്പിക്കുന്നു.ഒരിക്കലും പൂർണമാണെന്നു കരുതുന്നുമില്ല.അത്രയധികം കേട്ടറിവുകൾക്കും ഐതിഹ്യങ്ങൾക്കും വിധേയമാണ് ഈ വിഷയം.
സ്മാർത്തവിചാരത്തിൽ താത്രിയുടെ പിതാവ് അഷ്ടമൂർത്തിയും ഭ്രഷ്ടാക്കപ്പെട്ടതോടെ താത്രിയുടെ ജന്മദേശമായ ആറങ്ങോട്ട് കരയിൽ, അഷ്ടമൂർത്തി പൂജ ചെയ്തിരുന്ന കാർത്യായനി ക്ഷേത്രത്തിലെ കളിമൺ വിഗ്രഹം ഉടഞ്ഞുപോയെന്നാണ് വിശ്വാസം, വിഗ്രഹത്തിന്റെ സ്ഥാനത്ത് മുളച്ചുപൊന്തിയ 'മാധവീലത' എന്ന മരത്തിനാണ് ഇപ്പോൾ പൂജ ചെയ്യുന്നത്. പിന്നീട് പ്രേതമായിത്തീർന്ന താത്രിയെ, താത്രിയെ വിവാഹം ചെയ്തയച്ച കല്പകശേരിയില്ലത്ത്, കല്ലിൽ ആവാഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു
              
                   "താത്രി ചരിതം എഴുതീടുക -
                   -ദുസ്സഹമാണിതെൻ  വാഴ്വിലും "  



Wednesday, December 16, 2015

കാറ്റു പറഞ്ഞവ....

അഴി മുഖം തേടി ഞാൻ
കടലിൻറെ മണമറിഞ്ഞപ്പോൾ
കാറ്റു പറഞ്ഞൊരു കഥയുണ്ട്,
കഥകളുടെ മഞ്ചത്തിലെറി
കഥയില്ലാതയവരുടെ കടങ്കഥകൾ.
നെഞ്ചിലെ ചൂളയിൽ തുഴ-
-യെരിഞ്ഞുപോയവരുടെ
            പേക്കിനാക്കളാണിതെല്ലാം...
*  *  *  *  *
വരിക നീ ചാരെ..
തെല്ലു ചാഞ്ഞ പച്ച -
-ക്കർക്കിടകതിൻ കീഴെ
പുണർന്നു കിടക്കുന്നു ഞാൻ
നിലാവെളിച്ചം തെറിക്കുന്ന
കാക്ക വിളക്കിൻ കീഴെ
ഓര്മയുടെ രാത്രികളിൽ
നമുക്കന്തിയുറങ്ങാം
മകര മഞ്ഞിലും വൃശ്ചികക്കുളിരിലും
കടലിന്നോരം ചേരാം...
രാത്രിയിലന്ത്യമായി ഞാൻ
ട്രക്കിലുണരുമ്പോൾ
ആവതില്ലല്ലോ പ്രിയനേ ചുടുചോര
മണമണിഞ്ഞക്കെന്നിലെക്കണയുവാൻ
കാരിരുമ്പിൻ കരിമ്പടം
പുതച്ചു ഞാൻ കോലയിലുറങ്ങവേ
നിനക്കാവുമോ രാത്രിയിലെ
നാഥനാവാൻ ഇനിയും....
പാൽമണം പരത്തി അടുക്കള -
ക്കോലായിൽ സ്നേഹമുരുട്ടി തരുന്നമ്മയും
പാടെത്തികിടക്കുമ്പോൾ
നെഞ്ചിലെചൂട്ടിൻ ചൂടിൽ
എന്നെയുറക്കന അച്ഛനുമില്ല
ഇന്നെനിക്...
ഒരു തെറ്റിൽ നിങ്ങളെന്നെ ഇരുട്ടാക്കി
നാളെ നിങ്ങളും നിശ്ചയം.
എന്നിലെക്കണയുക ഇനിയെന്നും
കാറ്റാവുക,എന്നെ കൊല്ലുക.
എന്നെ കൊല്ലുക കൂട്ടരേ
കാറ്റു പറഞ്ഞ കഥയിലെ
കടലാവുകയാണ് ഞാനും
അങ്ങനെ ഒരായിരം
                കാറ്റുകൾ കഥകൾ...
                                 






   

Saturday, July 19, 2014

സ്വപ്നങ്ങളെ കെട്ടിപിടിച് കൊണ്ടവൻ

സ്വപ്നങ്ങളെ കെട്ടിപിടിച്ച കൊണ്ടാവണം 
മഴയുടെ കുളിരിൽ 
ഓർമകളുടെ മെത്തയിൽ 
സുഖ നിദ്ര നേരാനായത് 
വിശ്വാസത്തെ പ്രണയിച്ച കൊണ്ടാവണം 
പുളഞ്ഞു കേറുന്ന അവളുടെ പ്രണയത്തെ 
ഞരബിനാൽ നേരിട്ടത് 
ഒരു ഞരക്കവും ബാക്കി വെക്കാതെ 
അവളങ്ങനെ... 
ഇറങ്ങി വന്ന വഴികളിലേയ്ക്ക്
അവനങ്ങനെ...
നിന്നിലേക്ക്‌ തന്നെയുള്ള യാത്രയിൽ 
ചേർന്നങ്ങനെ...
ഒട്ടി നടന്നു പോം വഴികളിൽ 
ഒരുമിച്ചങ്ങനെ...
മഞ്ചാടി പെറുക്കി ചിതറിയോടിയ 
മണ്ണിൽ പുതച്ചങ്ങനെ...



Wednesday, October 16, 2013

നഷ്ടങ്ങളിൽ പ്രണയത്തെ കന്ടെത്തുന്നവ൪ക്ക് വേന്ടി...

പ്രണയാരംഭത്തിലെന്നെയും
ആദൃചുംബനത്തിൽ
നിന്നെയും
എന്നിൽ അണഞ്ഞ
നി൯ ആഴങ്ങളിൽ
നമ്മളെത്തന്നെയും
നഷ്ടപ്പെട്ടു.

തേടുകയാണു നാം...

മരണത്തി൯റ
       മാദകത്തിനുമപ്പുറം
കാത്തിരിക്കും
നിശബ്ദതയെ
തേടുകയാണു നാം...

ചുന്ടുകളിൽ എന്നെ
ചേ൪ത്ത് വെച്ച്
ജാലകക്കോണിൽ നിന്ന്
ആകാശത്തെ
അഴിച്ചടുക്കുകയാണു നാം...

നിമിഷങ്ങൾ ഞരന്പുകളിൽ
കൊള്ളിയാനെറിയുന്നു
ചുന്ടിൽ,നിന്നിൽ
എന്നെത്തിരഞ്ഞു കൊന്ട്.
തേടുവതെല്ലാം

നുരകൾ കണക്കെ
പതഞ്ഞു പൊങ്ങവെ
നേടുകയാണു നാം
നമ്മുടെ പ്രണയം...

നുരകളിലിടറുന്ന കണ്ണുകൾ
തമ്മിലിടഞ്ഞ്
മന്ദസ്മിതം പൊഴിക്കവെ
കൂട്ടുവരികയാകുന്നു നീ...

സോപാനശീലുകളി
കത്തുന്ന പ്രഭകൾക്കരികെ
വിരിഞ്ഞ നി൯
കണ്ണുകൾക്കണക്കെ
കത്തുകയാണു നാം
നേടുകയാണു നാം...

സ്വപ്നങ്ങൾ
ശവമന്ചമേറിക്കടന്നു പോകെ
ഉറ്റവ൪ക്കുതി൪ത്ത
കണ്ണീരിൽ ചാലിച്ച്
പ്രണയകാവൃമെഴുതി
ത്തീ൪ത്തവ൪ നാം...

Tuesday, September 17, 2013

എന്റെ പെൺകുട്ടിക്ക്.....

ഇടവപ്പെയ്ത്തിലും
വൃശ്ചിക കുളിരിൽ കുടിലിൽ
കൂട്ടുവന്നതാണു നീ.
അപ്പൂപ്പ൯താടി പെറുക്കി
നടക്കവെ
പറന്നുപോവുന്നു
സ്വപ്നങ്ങളൊക്കയും
പ്രണയമെന്തന്നറിവതില്ല പക്ഷെ
നി൯ പാതയിൽ പൂത്ത
നിശബ്ദത തന്നെയാണെ൯
പ്രണയം.
നിലാവിൽ നിലവിളിക്കുന്ന
നിശബ്ദതയായീടും നീ
ക൪ക്കിടകക്കാ൪ക്കശൃത്തിൽ
എ൯ കവിതകളിൽ
കൊള്ളിയാ൯ മിന്നിച്ചതും
നീയെ...
നീ൪ക്കുമിളിച്ചു നിൽക്കുമീ
ഗോതന്പു പാടങ്ങളും
ഒരു വറ്റ് ചോരക്ക് നിൽക്കും
കിടാങ്ങളും താന്ടി നീ
എപ്പഴാ എ൯ ചാരത്തു ചേരുക
വരിയൊന്നു മുറിയുന്പോൾ
വഴികളും വഴിത്താരയും
പ്രതൃാശയും
ഇടമുറിയാത്ത കാലമതു വരെ,
നിലാവിൽ നാം
നീലിച്ചു വാടാത്ത കാലമതുവരെ
അല്ലെന്കിലാ
പറയാതെ പറഞ്ഞ എ൯ കിനാക്കളും
നി൯ മോഹങ്ങളും നട്ട് വള൪ത്തിയ
ആ അപ്പൂപ്പ൯താടികളിൽ
നമുക്കൊന്നായി
കുഴിവെട്ടി മൂടുമീ കാലമെന്നതുവരെ.

Saturday, June 29, 2013

പറയാ൯ മറന്നുവെച്ച വാക്കുകൾ

പറയാൻ മറന്നു വെച്ച വാക്കുകൾ
നഗരസഭയ്ക്ക് ഇന്നൊരു
ശലൃമായിരിക്കുന്നു.
എവിടെയും കാണാം
അതുങ്ങളെ.
ബസ്റ്റോപ്പിലും,കൃാംപസിലും
ഒരുചാൺകയറിന്
ജീവിതമുപേക്ഷിച്ചവ൯റ
പോക്കറ്റിലും
മരണം തേടിപ്പോയവ൯റ
എസ് എം എസിലും
എന്നു വേന്ട
ഒാരോ റയിൽവേ ട്രാക്കിലും
മറന്നുവെച്ച വാക്കുകൾ
കുമിഞ്ഞു കൂടി
ദുർഗന്ധമുന്ടാക്കുന്നുന്ട്.

പ്രതൃാശയും നിഷേധവും

നിലവിൽ
ഞാനും നീയും
ഒറ്റക്കാണ്
നമുക്കിടയിൽ
മനോഹരമായ
മരുഭൂവുന്ട്.
നമ്മുടെ വഴികൾ
വൃതൃസ്തൃം.
ഞാ൯ മനോഹര
ഈജിപ്ഷൃ൯
സംസ്കാരത്തിലെത്തു൩ോൾ
നീ
മരുപ്പച്ചയിലേക്കാ
നടന്നണഞ്ഞതെന്ന്
ഞാനറിഞ്ഞില്ല
കൂട്ടുകാരാ...